2012, ഓഗസ്റ്റ് 4, ശനിയാഴ്ച
2011, സെപ്റ്റംബർ 2, വെള്ളിയാഴ്‌ച
ദൈവത്തിന്റെന സ്വന്തംറോഡ്‍
ദൈവത്തിന്‍റെ സ്വന്തംറോഡ്‍
അതെ എന്നുവച്ചാല്‍ ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ റോഡ്
കേരളത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വാഹനം ഓടിച്ചിട്ടുള്ള എനിക്ക് കേരളത്തിലെ റോഡുകള്‍ എന്നും ഒരു ചോദ്യചിന്നമായിരുന്നു എത്ര ശരിയാക്കിയാലും ശരിയാകാത്ത എത്ര പണിതാലും പണി തിരാത്ത റോഡുകള്‍ ഒരു പക്ഷെ കേരളത്തില്‍ മാത്രമേ കാണു അങ്ങിനെ നമ്മുടെ റോഡുകളെ കുറിച്ച് ചിന്തിച്ചും പഠിച്ചും എനിക്ക് കിട്ടിയ ഉത്തരങ്ങള്‍ ഇവയാണ്
വെറും ഉത്തരങ്ങളല്ല മഹാ സത്യങ്ങള്‍ അവ നമ്മുടെ സംസ്ക്കാരവുമായും രാജ്യത്തിന്‍റെ സാമ്പത്തിക
ഭദ്രതയുമായും വളരെയേറെ ബന്ധപെട്ട് കിടക്കുന്നു
1 ടൂറിസം
നമ്മുടെ നാട് കാണാനെത്തുന്ന വിദേശികള്‍ക്ക് പൊട്ടി പൊളിഞ റോഡിലൂടെ സാവധാനത്തിലുള്ള യാത്ര കേരളത്തിലെ ഭൂപ്രകൃതി ആസ്വദിക്കാന്‍ സൌകര്യം ഒരുക്കുകയും തന്മൂലം വീണ്ടും വരാന്‍ സാധ്യത ഏറുകയും ചെയ്യുന്നു
കൂടുതല്‍ ടൂറിസം കൂടുതല്‍ പണം
2 വ്യവസായിക വളര്‍ച്ച
കുണ്ടുംകുഴിയും നിറഞ്ഞ റോഡിലൂടെയുള്ള യാത്രയില്‍ വാഹനങ്ങള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുകയും കൂടുതല്‍ സ്പയര്‍ പാര്‍ട്സുകള്‍ ആവശ്യമായി വരികയും ചെയുന്നു
കൂടുതല്‍ ഉല്‍പ്പാദനം കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൂടുതല്‍ വ്യവസായിക വളര്‍ച്ച
3 നാടന്‍ കലകള്‍
കുഴികളില്‍ വാഴ നടുക, റോഡില്‍ ശയനപ്രദക്ഷിണം നടത്തല്‍, കോലം കത്തിക്കല്‍, പന്തം കത്തിച്ചു ജാഥ, ചുമരെഴുത്ത്, കേള്‍വിക്കാരില്ലാതെ മരത്തിനോടും മൃഗങ്ങളോടും പക്ഷികളോടും ഉള്ള പ്രസംഗ മഹാമഹം തുടങ്ങി എണ്ണമറ്റ നമ്മുടെ നാടന്‍ കലകളുടെ വളര്‍ച്ചക്ക് റോഡുകള്‍ ചെയുന്ന സംഭാവന ചെറുതല്ല
കൂടാതെ കേരളിയരുടെ ദേശീയോല്‍സവമായ ഓണത്തിന് നമ്മുടെ റോഡുമായി ബന്തപ്പെട്ടു ഒരു അയ്തീഹ്യം ഉണ്ട്തിരുവോണ നാളില്‍ പ്രജകളെ കാണന്‍ മാവേലിത്തമ്പുരാന്‍ വന്നെത്തുനത് റോടിലെ കുഴികളില്‍ കുടെയാണത്രേ (കേരളത്തിലെ ചില സ്ഥലങ്ങില്‍ ജപ്പാന്‍ കുഴികളിലൂടെയാണ് മാവേലി വരുന്നത് എന്ന വിശ്വാസവും നിലവിലുണ്ട്)
4 ജീവജലം
മഴ പയ്തു വെറുതെ ഒലിച്ചു അറബിക്കടലിലേക്ക് പോകുന്ന വെള്ളത്തെ കുഴികളില്‍ സംഭരിച്ചു ഭൂമിക്കടിയിലേക്ക് തന്നെ തിരിച്ചുവിടുന്നു എന്ന് വച്ചാല്‍ യഥാര്‍ത്ഥ മഴക്കുഴി തന്നെ പിന്നെയും എത്രയോ കാലം കഴിഞ്ഞു നമ്മുടെ മനോരമാക്കാര്‍ക്കും സര്‍ക്കാരിനും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും ഇങ്ങനെ ഒരു ആശയം നടപ്പിലാക്കാന്‍
അനുദിനം കുറഞ്ഞു വരുന്ന ശുദ്ധജല സ്രോതസ്സുകള്‍ ഉള്ളവ തന്നെ മനുഷ്യരുടെ ഇടപെടല്‍മൂലം മലിനമായിക്കൊണ്ടിരിക്കുന്നു ഈ അവസരത്തില്‍ നമ്മുടെ റോഡുകള്‍ നടത്തുന്ന നിശ്ശബ്ദ സേവനം നാം കണ്ടില്ലെന്നു നടിച്ചുകൂടാ
ഇത്രയും വായിച്ച നിങ്ങള്‍ക്ക് സ്വാഭാവികമായും ഒരു സംശയം തോന്നിയിരിക്കും അപ്പൊ പിന്നെ ഈ പത്രങ്ങളിലൊക്കെ കാണുന്നതോ എന്ന്. ശുദ്ദ നുണ പിണറായി സഖാവിന്റ ഭാഷയില്‍ പറഞാല്‍ മാധ്യമ സിണ്ടിക്കേറ്റ് എന്ത് നല്ല കാര്യത്തെയും എതിര്‍ക്കുന്നവരാനല്ലോ അവര്‍
2011, ഓഗസ്റ്റ് 31, ബുധനാഴ്‌ച
ഓണം
ചിങ്ങ മാസത്തിലെ അത്തം മുതല്‍ തുടങ്ങുന്ന പത്തു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ വന്നെത്തുന്ന ഓണത്തിനെ വരവേല്‍ക്കാന്‍ മലയാളികള്‍ തയ്യാറായിക്കഴിഞ്ഞു പൂക്കളം തീര്‍ക്കലും പലവിധ കളികളും മത്സരങ്ങളുമായി സംഘടനകളും ക്ലബ്ബുകളും രംഗത്തെത്തുന്നു വള്ളം കളിയും തിരുവാതിരക്കളിയും ഓണത്തല്ലും മറ്റു നാടന്‍ കളികളും കലാരൂപങ്ങളും തൃശ്ശൂരിന്റെ മാത്രം പുലിക്കളിയും മുതല്‍ അങ്ങോട്ട് സെറ്റ് മുണ്ടും ചന്ദനക്കുറിയും ധരിച്ച നാടന്‍ മദാമമാരും കിലോ കണക്കിന് വാങ്ങുന്ന ഓണപൂവും പണം കൊടുത്തു വാങ്ങുന്ന ഓണ സദ്യയും ആഹ മലയാളി ഈ ഓണം കലക്കും എന്തായാലും ഓണ സദ്യയും കഴിച്ചു ടി വി യിലെ ഓണ പരസ്യവും കണ്ടു നമുക്ക് ഓണത്തിനെ വരവേല്‍ക്കാം
പ്രിയ മലയാളി സുഹൃത്തുക്കള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍
(പിന്നെ എന്തിനാണി ഓണാശംസകള്‍ എന്ന് മാത്രം ചോദിക്കരുത്)
2011, ഓഗസ്റ്റ് 28, ഞായറാഴ്‌ച
പെരുന്നാള്‍ ആശംസ്സകള്‍
ഏവര്‍ക്കും എന്റെ പെരുന്നാള്‍ ആശംസ്സകള്‍ ഒപ്പം ഒരു സമ്മാനവും
2011, ഓഗസ്റ്റ് 22, തിങ്കളാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)